Asianet News MalayalamAsianet News Malayalam

PJ Kurien : നേതൃമാറ്റ ആവശ്യത്തിലുറച്ച് പിജെ കുര്യൻ

'കൂട്ടായ തീരുമാനങ്ങളില്ല. പാർട്ടി ഒരു ചെറു ഗ്രൂപ്പിന്റെ പിടിയിൽ.', രാഹുൽ ഗാന്ധി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് പിജെ കുര്യൻ, കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താനല്ല യോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

First Published Mar 17, 2022, 10:53 AM IST | Last Updated Mar 17, 2022, 11:16 AM IST

രാഹുൽ ഗാന്ധി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ദേശീയ കോൺ​ഗ്രസിൽ നേതൃമാറ്റം കൂടിയേ തീരൂവെന്നും പിജെ കുര്യൻ.  ഹൈക്കമാണ്ട് (high command)കെട്ടി ഇറക്കുന്ന സ്ഥാനാർഥികളെ അം​ഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ജെ കുര്യന്. ഈ സ്ഥാനത്തിനായി അർഹതയുള്ള നിരവധിപേർ കേരളത്തിൽ തന്നെ ഉണ്ടെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ദേശീയതലത്തിൽ നേതൃമാറ്റം അനിവാര്യമാണ്. ആ നിലപാടിൽ മാറ്റമില്ല. പ്രവർത്തക  സമിതി യോഗത്തിൽ പ്രവർത്തന ശൈലിക്കെതിരെ അതൃപ്തി ഉയർന്നു. പാർട്ടി ഒരു ചെറു ഗ്രൂപ്പിൻ്റെ കൈയിലാണ്. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ല.  സോണിയ ഗാന്ധിയെ നിർജ്ജീവമാക്കുന്ന നടപടി പാർട്ടിയിലുണ്ട് . രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ല. സഖ്യ ചർച്ചകൾക്ക് പാർട്ടി മുന്നിട്ടിറങ്ങണമെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.