Asianet News MalayalamAsianet News Malayalam

Monson Mavunkal : മോൻസണിൽനിന്ന് പണം വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പണം വാങ്ങിയത് കടമായിട്ടാണെന്ന് ഉദ്യോഗസ്ഥർ

First Published Mar 23, 2022, 6:58 PM IST | Last Updated Mar 23, 2022, 7:00 PM IST

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിൽ (Monson Mavunkal) നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം. മെട്രോ ഇൻസ്പെക്ടർ (Metro Inspector) അനന്തലാൽ,മേപ്പാടി (Meppadi)  എസ്ഐ എബി വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിടുകയായിരുന്നു. അനന്തലാൽ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ  ക്രൈം ബ്രാ‌ഞ്ച് എസ്.പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.  ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. അതേസമയം, മോൻസനിൽ നിന്ന് പണം കടമായിട്ടാണ് കൈപ്പറ്റിയത് എന്നാണ് ഇവരുടെ മൊഴി.