Asianet News MalayalamAsianet News Malayalam

K-Rail Protest in Kallayi : കല്ലായിയിൽ കെ റെയിൽ അതിരടയാളക്കല്ല് പിഴുതുമാറ്റി

എം.കെ.രാഘവൻ എം.പി സ്ഥലത്തെത്തി, നടപടികൾ നിർത്തിവയ്ക്കാൻ നി‍ർദ്ദേശം നൽകി 

First Published Mar 18, 2022, 2:50 PM IST | Last Updated Mar 18, 2022, 2:50 PM IST

കോഴിക്കോട് കല്ലായിയിൽ സിൽവർ ലൈൻ അതിരടയാള കല്ലുകൾ പ്രതിഷേധക്കാർ പിഴുതു മാറ്റി.ഏഴ് കല്ലുകളാണ് നാട്ടുകാർ പിഴുതു മാറ്റിയത്. കോഴിക്കോട് എം.പി എം.കെ രാഘവൻ സ്‌ഥലത്തെത്തി നടപടികൾ നിർത്തി വയ്ക്കാൻ കളക്ടറോട് ആവശ്യപ്പെട്ടു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പ്രദേശങ്ങളിൽ വൻ പൊലീസ് സുരക്ഷയോടെ ഇന്ന് രാവിലെ കെ റെയിൽ ഉദ്യോഗസ്‌ഥർ സ്‌ഥാപിച്ച കല്ലുകളാണ് നാട്ടുകാർ പിഴുത് മാറ്റിയത്.