Asianet News MalayalamAsianet News Malayalam

V.D Satheesan : കെ റെയിലിനെതിരെയുള്ള സമരം ഏറ്റെടുത്ത് യുഡിഎഫ്

കെ റെയിലിനെതിരെയുള്ള സമരം ഏറ്റെടുത്ത് യുഡിഎഫ്; ഈ സര്‍ക്കാരിന്റേത് സ്ത്രീ വിരുദ്ധ സമീപനമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

First Published Mar 18, 2022, 10:49 AM IST | Last Updated Mar 18, 2022, 11:29 AM IST

കെ റെയിലിനെതിരെയുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകളെയും,കുട്ടികളെയുമുൾപ്പെടെ പൊലീസുകാർ മർദ്ദിക്കുകയാണ്. സിൽവർ ലൈൻ പദ്ധതി നടപ്പായാൽ ഇരകളാകേണ്ടി വരുന്നവരുടെ പ്രക്ഷോഭവും പ്രതിഷേധവുമാണ് ഇപ്പോൾ കേരളമെമ്പാടും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകയെ മർദിച്ച എസ്.എഫ്.ഐക്കാർ ഇപ്പോൾ സുഖവാസ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയാണെന്നും, കുറ്റക്കാർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.