പാകിസ്ഥാനില്‍ കഴുതയെ ചൂതാട്ടത്തിന് അറസ്റ്റ് ചെയ്തു; അമ്പരന്ന് ജനങ്ങള്‍, വീഡിയോ


ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെയും എട്ടുപേരെയും അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിലാണ് സംഭവം. ചൂതാട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോലീസ് സംഘം കഴുതയ്‌ക്കൊപ്പം എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ കഴുതയെ തടഞ്ഞുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

Video Top Stories