അതിരില്ലാതൊഴുകുന്ന സംഗീതം; ഹിമാചൽ നാടോടി ഗാനവുമായി മലയാളി വിദ്യാർത്ഥിനി

'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ' എന്ന സങ്കല്പത്തിന്റെ ഭാഗമായി ഒരു ഹിമാചലി പഹാഡി നാടോടി ഗാനം ആലപിച്ച് ശ്രദ്ധേയയായിരിക്കുകയാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക. പതിറ്റാണ്ടുകളായി ഹിമാചലിൽ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു ഗാനമാണിത്. മോഹിത് ചൗഹാൻ അടക്കമുള്ള പുതു തലമുറക്കാർ പലരും ആലപിച്ചിട്ടുണ്ടെങ്കിലും, ഈ ഗാനം എഴുപതുകളിൽ, AIR ഷിംലയിലൂടെ ആദ്യമായി പാടി ജനപ്രിയമാക്കിയത്,  പുഷ്പലത എന്നുപേരായ ഹിമാചലി ഗായികയാണ്. ദേവിക പാട്ട് പാടുന്ന വീഡിയോ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ തന്റെ എഫ്ബി പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്.  

Video Top Stories