'ഇന്ന് ഞമ്മളുണ്ടാക്കാന്‍ പോകുന്നത് പൂവാണ്'; കടലാസ് പൂവും കമന്ററിയുമായി മുഹമ്മദ്, വീഡിയോ വൈറല്‍

കടലാസ് പൂവുണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെ വിവരിക്കുകയാണ് ഒരു കുഞ്ഞുപയ്യന്‍. കടലാസ് മടക്കി പെന്‍സില്‍ കൊണ്ട് വരച്ച് കത്രിക കൊണ്ട് മുറിച്ചാണ് നിര്‍മ്മാണം. എങ്ങനെയാണുണ്ടാക്കേണ്ടതെന്നും വീഡിയോയിലൂടെ പറയുന്നു. എന്നാല്‍ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും ഉദ്ദേശിച്ച രീതിയിലല്ലായിരുന്നു പൂവിന്റെ ആകൃതി. എന്തായാലും പ്രശ്‌നമില്ലെന്ന് പറഞ്ഞുള്ള കുട്ടിയുടെ ഡയലോഗാണ് വീഡിയോയെ വൈറലാക്കിയതും. മലപ്പുറത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസാണ് വീഡിയോയിലെ കുഞ്ഞുതാരം.
 

Video Top Stories