എനിക്കിത് പോലെ ചുവടുവെയ്ക്കണം; വീട്ടമ്മയുടെ അടിപൊളി ഡാന്‍സ് വീഡിയോ പങ്കുവെച്ച് ഗായിക സിതാര, വീഡിയോ വൈറല്‍

മധുരരാജയിലെ മോഹമുന്തിരിയെന്ന ഗാനം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ ആ പാട്ടിന് സ്വയം മറന്ന് ചുവടുവെക്കുന്ന ഒരു വീട്ടമ്മയുടെ വീഡിയോ വൈറലാവുന്നു. ഗായിക സിതാര കൃഷ്ണകുമാര്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. എല്ലാം മറന്ന് എനിക്കും ഇതുപോലെ നൃത്തം ചെയ്യാനായെങ്കില്‍ എന്ന അടിക്കുറിപ്പോടെയാണ് സിതാര വീഡിയോ പങ്കുവെച്ചത്. 

Video Top Stories