ആസ്വദിച്ചൊരു കുളി, ഇടയ്ക്ക് ബ്രേക്ക് എടുത്ത് ഭക്ഷണം കഴിക്കും; വൈറലായി ഒരു 'കുളിസീന്‍'

അമേരിക്കയിലെ ദി എലിഫന്റ് സാങ്ച്വറിയിലെ ബില്ലി എന്ന ആന ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. വെയിലത്ത് കുളത്തിലെത്തി കുളിക്കുന്ന ബില്ലിയുടെ വീഡിയോ വൈറലായതാണ് കാരണം. കുളിയ്ക്കിടയില്‍ ബില്ലി കുളത്തിന്റെ കരയിലുള്ള പുല്ലു കഴിക്കുന്നുമുണ്ട്. സാങ്ച്വറിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. കുളിയും തീറ്റയുമൊക്കെ ആസ്വദിച്ച് ചെയ്യുന്ന ആനയുടെ വീഡിയോ കണ്ടപ്പോള്‍ ടെന്‍ഷന്‍ മറന്നുവെന്നാണ് കമന്റുകള്‍.
 

Video Top Stories