കിണറ്റില്‍ നിന്ന് കുട്ടിക്കുരങ്ങന്റെ കരച്ചില്‍, ചാടിയിറങ്ങി കരയ്ക്ക് കയറ്റി അമ്മക്കുരങ്ങ്; വീഡിയോ

കിണറിനുള്ളില്‍ അബദ്ധത്തില്‍ അകപ്പെട്ട കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറാനാകാതെ ഉച്ചത്തില്‍ കരയുന്ന കുുട്ടിക്കുരങ്ങനെ അമ്മ രക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു കാലില്‍ തൂങ്ങി സാഹസികമായി കിണറിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കയ്യില്‍ പിടിച്ചു വലിച്ചു. അമ്മയുടെ ശരീരത്തിലേക്ക് വേഗം തന്നെ കുട്ടിക്കുരങ്ങന്‍ പിടിച്ചു കയറി. പിന്നെ വേഗം തിരിഞ്ഞ് കരയിലേക്കെത്തിയതും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.


 

Video Top Stories