ആധിപത്യത്തിനും ഇണയ്ക്കും വേണ്ടി ഭീമന്‍ പാമ്പുകളുടെ പോരാട്ടം; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി രണ്ട് ഭീമന്‍ പാമ്പുകളുടെ അടിപിടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. റാറ്റ് സ്നേക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പുകളാണ് ഇവയെന്ന് അദ്ദേഹം പറയുന്നു. വെള്ളത്തില്‍ വച്ചാണ് അടിപിടി തുടങ്ങിയത്. പിന്നീട് ഇവര്‍ നദിയുടെ തീരത്തേക്ക് കയറി. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനും ഇണയ്ക്കും വേണ്ടിയാണ് ഇവരുടെ പോരാട്ടം എന്നാണ് സുശാന്ത് പറയുന്നത്.
 

Video Top Stories