ഭര്‍ത്താവിന്റെ കാറിനെ പിന്തുടര്‍ന്ന് ഭാര്യ, നടുറോഡില്‍ വാക്കേറ്റം, ട്രാഫിക് ബ്ലോക്ക്; വീഡിയോ വൈറല്‍

മുംബൈയില്‍ നടുറോഡില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ഗതാഗത തടസ്സം. ഭര്‍ത്താവിന്റെ കാറിനെ പിന്തുടര്‍ന്ന് വന്ന യുവതി കാറിന്റെ ബോണറ്റില്‍ കയറിനിന്ന് ബഹളമുണ്ടാക്കുകയായിരുന്നു. കാറില്‍ യുവാവിനൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ട്രാഫിക് പൊലീസെത്തി ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഭാഗം പൂര്‍ണമായും ബ്ലോക്ക് ആയി. ഗതാഗത നിയമം ലംഘിച്ചതിന് യുവതിയില്‍ നിന്നും പിഴ ഈടാക്കി.
 

Video Top Stories