Asianet News MalayalamAsianet News Malayalam

Landslide in Kalamassery : കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് തൊഴിലാളികൾ കുടുങ്ങി

നിർമാണ പ്രവർത്തനം നടക്കുമ്പോൾ ഇവിടെ ഏഴ്  തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്

First Published Mar 18, 2022, 4:19 PM IST | Last Updated Mar 18, 2022, 4:21 PM IST

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട്‌ പേരെ  രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനം നടക്കുമ്പോൾ ഇവിടെ ഏഴ്  തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇവർ അന്യസംസ്‌ഥാന തൊഴിലാളികളായിരുന്നുവെന്നാണ് വിവരം.