'2020 ബജറ്റിലൂടെ കോർപറേറ്റുകൾക്ക് നികുതി കുറച്ചുനൽകി'; ആരോപണങ്ങളുമായി ജോസഫ് സി മാത്യു

2014 ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന്റെ ആകെ എക്സൈസ് തീരുവ 9.58 രൂപയായിരുന്നുവെന്നും കാലാകാലങ്ങളായി എല്ലാ സർക്കാരുകളും ചേർന്ന് ചുമത്തി വന്നിരുന്ന എക്സൈസ് തീരുവ  ഇവർ രണ്ടാഴ്ച കൊണ്ട് ജനങ്ങൾക്ക് മുകളിലേക്ക് അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു. സർക്കാരിന്റെ ഖജനാവിലേക്ക് ആവശ്യമായ  പണം സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
 

Video Top Stories