'രാവിലെ മരിച്ചിട്ട് മൃതദേഹം വിട്ടുതന്നത് അടുത്ത ദിവസം ഉച്ചയ്ക്ക്', മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പ്രഭിത

വൃക്കരോഗത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച മഹേഷിന്റെ, തലേദിവസത്തെ പരിശോധനയുടെ ഫലം കൈമാറിയത് മരിച്ച ദിവസം രാത്രി 11 മണിക്ക് മാത്രമാണെന്ന് ഭാര്യ പ്രഭിത ന്യൂസ് അവറില്‍ പറഞ്ഞു. തലേന്ന് രാവിലെ അഡ്മിറ്റ് ചെയ്ത രോഗിയുടെ പരിശോധനാഫലം ഇത്ര വൈകിയതിന്റെ കാരണമെന്താണ് മനസിലാകുന്നില്ലെന്നും മൃതശരീരം അത്രയും സമയം വിട്ടുകിട്ടിയില്ലെന്നും പ്രഭിത പറഞ്ഞു.
 

Video Top Stories