'റഹീം ശിവശങ്കറിന്റെ വക്താവായിരിക്കില്ല, പക്ഷേ ശിവശങ്കർ സിപിഎമ്മിന്റെ വക്താവായിരുന്നല്ലോ'

സ്പ്രിംക്ലർ വിഷയം വന്നപ്പോൾ സിപിഐയുടെ ഓഫീസിൽ പോയി ചർച്ച നടത്തിയത് ശിവശങ്കർ ആയിരുന്നുവെന്നും അത്തരത്തിൽ സഖ്യകക്ഷികളുമായി ചർച്ച നടത്താൻ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെ വിടുന്ന പതിവ് രാജ്യത്ത് കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് വേണ്ടി സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ ചാനലിലും ചർച്ച നടത്തിയത് ശിവശങ്കരായിരുന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. 

Video Top Stories