'ഭാഗ്യലക്ഷ്മി അത് ചെയ്തത് ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയാണ്, നന്ദി'; പിന്തുണയുമായി സുഗതകുമാരി

ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നതായും നാട്ടിലെ സ്ത്രീകളുടെ എല്ലാം അഭിനന്ദനവും നന്ദിയും സ്നേഹവും എല്ലാം അറിയിക്കുന്നതായും പ്രശസ്ത കവയിത്രി സുഗതകുമാരി. പൊലീസും കോടതിയും എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കിയിരുന്നിട്ട് ഒരു കാര്യവുമില്ലെന്നും സ്ത്രീകൾ ഇത്തരം സാഹചര്യത്തിൽ നിയമം കയ്യിലെടുത്തുപോകുമെന്നും സുഗതകുമാരി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ടുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാൻ വിജയ് പി നായ‍ർ സന്നദ്ധനായിരുന്നു. എന്നാൽ നിലപാട് എന്ന രീതിയില്‍ അത്തരം പ്രതികരണങ്ങള്‍ ആവശ്യമില്ലെന്ന് ന്യൂസ് അവർ തീരുമാനിക്കുകയായിരുന്നു.

Video Top Stories