Asianet News MalayalamAsianet News Malayalam

ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - ഹാജറാബി വലിയകത്ത്

സേവനമാണ് ഹാജറാബിയുടെ പ്രചോദനം

ദുബായ് മെഡിക്ലിനിക് സിറ്റി ആശുപത്രിയിൽ നഴ്സാണ് ഹാജറാബി. 19 വർഷമായി നഴ്സായി ജോലി ചെയ്യുന്നു. ജോലിക്കൊപ്പം കാരുണ്യത്തിന്റെ നിറകുടമായാണ് ഹാജറാബിയെ എല്ലാവരും അറിയുക. ജീവകാരുണ്യ സംഘടന നടത്തുന്ന അവർ, സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർക്ക് സാന്ത്വനമാകാൻ പ്രവർത്തിക്കുന്നു. സേവനമാണ് ഹാജറാബിയുടെ പ്രചോദനം.