ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയില്‍ തിളങ്ങി സൗപര്‍ണിക; പ്രവാസികള്‍ക്ക് അഭിമാനം, അമ്പരിപ്പിക്കുന്ന പ്രകടനം

ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയുടെ ഫൈനലില്‍ തിളങ്ങാന്‍ യുകെയിലെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍. ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020 ഷോയുടെ സെമി ഫൈനലില്‍ വിധികര്‍ത്താക്കളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി സൗപര്‍ണികയെ തെരഞ്ഞെടുത്തു. സൗപര്‍ണികയ്ക്ക് ഫൈനലില്‍ മാറ്റുരയ്ക്കാന്‍ പ്രേക്ഷകരുടെ പിന്തുണ കൂടി വേണം. നാളെ രാവിലെ 10മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമാണ് വോട്ടുചെയ്യാന്‍ അവകാശം.

Video Top Stories