Asianet News MalayalamAsianet News Malayalam

'പ്രവാസികള്‍ക്കായി പ്രത്യേക കരുതല്‍, എത്ര പേരെത്തിയാലും ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും': കെ ടി ജലീൽ

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്ര ആളുകള്‍ കേരളത്തിലെത്തിയാലും അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഒന്നര ലക്ഷത്തോളം കിടക്കയോട് കൂടിയ സൗകര്യങ്ങളാണ് വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളില്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ 20 വരെ ഒരു ലക്ഷത്തോളം പ്രവാസികള്‍ എത്തിയിട്ടും ക്വാറന്റൈന്‍ ചെയ്യാനും നിരീക്ഷിക്കാനും ചികിത്സിച്ച് ഭേദമാക്കാനും സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.