28 വയസുകാരൻ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഷാര്‍ജയിലും അജ്മാനിലും കൊവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചു. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ഉണ്ണികൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. പയ്യന്നൂര്‍ സ്വദേശിയായ 28കാരന്‍ അസ്ലം ദുബായിലാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 98 ആയി.
 

Video Top Stories