
ഹര്‍മനും സ്മൃതിയും നയിക്കുന്ന ഫിയര്‍ലെസ് ഇന്ത്യ, ഈ ടീമില്‍ പ്രതീക്ഷ വെക്കാം
ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകകപ്പിന് മുൻപ് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല
ശരിയാണ് 43 റണ്‍സിന് പരാജയപ്പെട്ടു. എതിരാളികള്‍ ഏഴ് തവണ വിശ്വം കീഴടക്കിയ ഓസ്ട്രേലിയ. മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം 413 റണ്‍സ്. പക്ഷേ, ഈ തോല്‍വി വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ പുതിയൊരു മുഖത്തെയായിരുന്നു ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത്. ഹര്‍മനും സ്മൃതിയും നയിക്കുന്ന ഒരു നിര്‍ഭയ മുഖം.