
കർഷകർക്ക് അധിക വരുമാനം, കാർബൺ ക്രെഡിറ്റിലൂടെ പണം നേടാം
സുസ്ഥിരമായ കൃഷി ചെയ്യാം, കാർബൺ ക്രെഡിറ്റിലൂടെ കർഷകർക്ക് പണവും നേടാം.
സ്വന്തം കൃഷി സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കാൻ കർഷകരെ സഹായിക്കുകയാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി അഗ്രിക്കൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ആഗോളതലത്തിൽ കാർബൺ ന്യൂട്രൽ അതിവേഗം നയമായി മാറുമ്പോൾ, അതിന്റെ ഗുണം കേരളത്തിലെ കർഷകർക്കും ലഭ്യമാകും. സുസ്ഥിരമായ കൃഷിയിലൂടെ പ്രകൃതിയെ സംരക്ഷിക്കാം, കർഷകർക്ക് കാർബൺ ക്രെഡിറ്റിലൂടെ പണവും നേടാം. ഈ നൂതന ആശയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് കൈരളി അഗ്രിക്കൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ. വി. അശോകൻ.