
കംബാക്ക് ക്വീൻസ്! റിച്ച ഘോഷും നദീനും, വിശാഖപട്ടണത്ത് അവതരിച്ച രക്ഷകർ
ലോകകപ്പ് പോരില്‍ ഇരുടീമുകളും തകർച്ച നേരിടുമ്പോഴായിരുന്നു റിച്ചയും നദീനും അവസരത്തിനൊത്ത് ഉയർന്നത്
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക നിർണായക പോര്. കളമൊരുങ്ങിയത് വിശാഖപട്ടണത്താണ്, ഒരുപാട് ചെറുത്തുനില്‍പ്പുകള്‍ കണ്ട മണ്ണ്. അവിടെ രണ്ട് അസാധാരണ ഒറ്റയാള്‍ പോരാട്ടങ്ങള്‍. ധോണിയുടെ സ്റ്റൈലില്‍ ഹെലിക്കോപ്റ്റര്‍ പായിക്കുന്ന റിച്ച, എബി ഡിവില്യേഴ്‌സ് ശൈലിയില്‍ പന്ത് ഗ്യാലറിയിലേക്ക് കോരിയിടുന്ന നദീൻ ക്ലെര്‍ക്ക്.