
ഗംഭീറിന്റെ പരീക്ഷണങ്ങള്‍, സഞ്ജുവെന്ന പ്രധാന ഇര! ഇനിയും എത്രനാള്‍?
ഏഷ്യ കപ്പ് മുതല്‍ ട്വന്റി 20 ടീമില്‍ സഞ്ജുവിന് സ്ഥിരസ്ഥാനമില്ല
ഗില്ലിന്റെ വിക്കറ്റിന് പിന്നാലെ, പൊടുന്നനെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഗ്യാലറികള്‍ ഉണര്‍ന്നു. ഒൻപതാം നമ്പര്‍ ജഴ്സിയണിഞ്ഞ് സഞ്ജു സാംസണ്‍ ഇതാ ക്രീസിലേക്ക്. ആദ്യം ആശ്ചര്യമാണുണ്ടായത്, സൂര്യകുമാര്‍ വരേണ്ടിയിടത്ത് എന്തിന് സഞ്ജുവെന്ന ചോദ്യം രണ്ടാമതെത്തി. ഗൗതം ഗംഭീറിന്റെ പുതിയ പരീക്ഷണം, ചോദിച്ചുപോകുകയാണ്, പരീക്ഷിക്കാൻ സഞ്ജുമാത്രമെ ഇന്ത്യൻ ടീമില്‍ അവശേഷിക്കുന്നുള്ളോ?