
തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇമ്രാന്റെ ബാറ്റില്‍ നിന്ന് പിറന്നത് 347 റണ്‍സാണ്
സഞ്ജു സാംസണും സച്ചിൻ ബേബിയും വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമൊക്കെ ബാറ്റിങ് വിസ്ഫോടനങ്ങള്‍ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗ്. അവിടെ റണ്‍വേട്ടക്കാരുടെ പട്ടികയുടെ മുകളില്‍ കസേര വലിച്ചിട്ടിരിക്കുന്നത് ഒരു പത്തൊമ്പതുകാരൻ പയ്യൻ. തൃശൂർ ടൈറ്റൻസിന്റെ കുട്ടിക്കൊമ്പൻ, അഹമ്മദ് ഇമ്രാൻ