
ദ ബ്ലൂ ടൈഗർ; കാര്യവട്ടത്ത് ഇടിമിന്നലായി സഞ്ജു, ഇതൊരു ഓർമപ്പെടുത്തല്‍
കറങ്ങിത്തിരിഞ്ഞും മെല്ലയും വേഗത്തിലുമൊക്കെ എത്തിയ പന്തുകളോട് തുല്യസമീപനമായിരുന്നു സഞ്ജുവിന്റെ ബാറ്റിന്
വിമർശനങ്ങള്‍ക്കും കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിലും വിട്ടുകൊടുക്കാൻ സഞ്ജു തയാറായിരുന്നില്ല. ഒരു പര്‍വതാരോഹനെ പോലെ അയാള്‍ പ്രതിബന്ധങ്ങളെ ഒരിക്കല്‍ക്കൂടി കീഴടക്കാൻ ഒരുങ്ങുകയായിരുന്നു, പതിവുപോലെ, അനായാസമായി. അതും സ്വന്തം മണ്ണില്‍ ചവിട്ടിനിന്ന്.