
സെന മോണ്‍സ്റ്റർ! രാഹുലിന്റെ ക്ലാസിന് പിന്നിലെന്ത്?
ടെക്നിക്കലി ബ്രില്യന്റായ ബാറ്ററുടെ ടെസ്റ്റ് കരിയറിലെ നമ്പറുകള്‍ അതിനൊത്തതല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്
രാഹുല്‍ പ്രതിരോധിക്കാൻ ആരംഭിച്ചാല്‍ പ്രതിരോധം മാത്രമായി ചുരുങ്ങുമെന്ന വിമര്‍ശനമുണ്ടാകാറുണ്ട്. പക്ഷേ, അങ്ങനെയാണ് രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റില്‍, പ്രത്യേകിച്ചും വിദേശവിക്കറ്റുകളില്‍ തന്റെ ഇന്നിങ്സിനെ പാകപ്പെടുത്തുന്നത്. അത് ഒരു പരാജയപ്പെട്ട ശൈലിയല്ലെന്ന് സെഞ്ച്വറി ഇന്നിങ്സും രണ്ടാം സെഷനില്‍ ഇന്ത്യ നടത്തിയ ആധിപത്യവും തെളിയിക്കുന്നു