ശ്വാസകോശാർബുദം തിരിച്ചറിയാം, ചികിത്സ തേടാം - ഡോക്ടർ വിശദീകരിക്കുന്നു
സ്ഥിരം പുകവലിക്കാർ വർഷത്തിൽ ഒരിക്കലെങ്കിലും ശ്വാസകോശാർബുദം ഉണ്ടോയെന്ന് പരിശോധിക്കാൻ സ്കാൻ ചെയ്യണം. നിലവിൽ കാൻസർ സ്ക്രീനിങ്ങിനായി സർക്കാർ സഹായവും ലഭ്യമാണ്.
പുകവലി മാത്രമല്ല ശ്വാസകോശർബുദത്തിന് കാരണമാകുന്നത്. പുകവലിക്കുന്നവരെ മാത്രമല്ല ഇത് ബാധിക്കുന്നതും. വീടിനുള്ളിൽ പുകവലിക്കുന്നത് കുട്ടികൾ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾക്കും അർബുദം വരാൻ കാരണമാകാം. ശ്വാസകോശാർബുദത്തിന്റെ കാരണങ്ങളും രോഗം വരാനുള്ള സാഹചര്യവും ചികിത്സയും വിശദീകരിക്കുകയാണ് കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജയ്ശങ്കർ പി.