
ഇഴയുന്ന ബാറ്റിങ് നിര, ഫീല്‍ഡിൽ ചോരുന്ന കൈകൾ; കപ്പടിക്കാൻ ഈ കളി മതിയോ?
ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ പ്രകടനം ജയത്തിലും പോരായ്മകള്‍ നിറഞ്ഞതായിരുന്നു
കീരടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഹര്‍മൻപ്രീത് കൗറും സംഘവും ഇറങ്ങുന്നതെങ്കില്‍ തിരുത്താൻ ഏറെയുണ്ട്. ഇനിവരാനിരിക്കുന്നത് നിര്‍ണായകമായ നാല് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്. ടീം ലൈനപ്പ് മുതല്‍ ഫീല്‍ഡിലെ ചോരുന്ന കൈകള്‍ വരെ പോരായ്മകളുടെ നീണ്ട പട്ടികയില്‍പ്പെടുന്നു.