
സ്മൃതിയും ഹര്‍മനും ഇനിയും വൈകിയാല്‍ ലോകകപ്പ് സ്വപ്നം മാത്രമാകും
ലോകകപ്പിലിതുവരെ ഇന്ത്യയുടെ ടോപ് ഫൈവ് മികവിനൊത്ത് ഉയർന്നിട്ടില്ല
എട്ട് വര്‍ഷം മുൻപ് ഒൻപത് റണ്‍സ് അകലെ നഷ്ടപ്പെട്ടുപോയ വിശ്വകിരീടം തേടിയിറങ്ങിയ ഒരു സംഘം. ഏഴ് എതിരാളികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആ സംഘത്തിന്റെ ശക്തി അവരുടെ ബാറ്റിങ് നിരയായിരുന്നു. എന്നാല്‍, ലോകകപ്പ് യാത്ര പാതി വഴിയെത്തുമ്പോള്‍ ആ ശക്തി തന്നെ ഏറ്റവും വലിയ ദുര്‍ബലതയാകുന്നു.