
ഉയരെ ഉയരെ ദക്ഷിണാഫ്രിക്ക; കാത്തിരിപ്പില്ല, ഇനി പുതുയുഗം
ബാവുമയുടെ സംഘത്തില്‍ പലരും ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ ആദ്യ പാഠങ്ങളുടെ താളുകളിലായിരുന്നു. ആ ചുവന്ന പന്ത് വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രം തൊട്ടവരുമുണ്ടായിരുന്നു
മിച്ചല്‍ സ്റ്റാര്‍ക്കെന്ന ഇതിഹാസത്തിന്റെ പന്ത് കവര്‍ പോയിന്റിലേക്ക് ഡ്രൈവ് ചെയ്തു വെരെയ്ൻ. നിരാശയുടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ ദേശത്തിനൊരു കിരീടം. പലകുറി സ്വപ്നയാത്രയില്‍ വഴിമുടക്കിയ ഓസ്ട്രേലിയയും പ്രകൃതിയും ഇത്തവണ ടെമ്പ ബാവുമയുടെ സംഘത്തിന് തടസമായില്ല, അതും ഒരുപക്ഷേ കാലത്തിന്റെ കണക്കുകൂട്ടലായിരിക്കണം