
'ആ നിർമ്മാതാവിൻ്റെ തിരസ്കരണം ശ്രീക്കുട്ടന് ഊർജ്ജമായി'
രാജ്യത്തെ സ്കൂളുകളിൽ ‘സ്താനാർത്തി ശ്രീക്കുട്ടൻ’ തരംഗമാണ്. ബാക്ക് ബെഞ്ചുകൾ ഒഴിവാക്കിക്കൊണ്ട് സിനിമ മുന്നോട്ട് വച്ച ആശയത്തില്‍ ക്ലാസ്റൂമുകൾ മാറുന്ന ചിത്രങ്ങൾ ദിനംപ്രതിയെന്നോണം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറയുകയാണ്.
നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'സ്താനാർത്തി ശ്രീക്കുട്ടൻ' ഒടിടി റിലീസിനിപ്പുറം രാജ്യം മുഴുവൻ ചർച്ചയാവുകയാണ്. ബാക്ക് ബെഞ്ചുകൾ ഒഴിവാക്കി അർദ്ധവൃത്താകൃതിയിൽ ക്ലാസ് മുറികൾ മാറ്റുക എന്നത് മാത്രമല്ല സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം. കഥയും കഥാപാത്രങ്ങളും രൂപപ്പെട്ടു വന്നതിനെക്കുറിച്ചും സിനിമ വ്യവസായത്തിനകത്തും പുറത്തുമായി സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും സംവിധായകൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.