ആമാശയ കാൻസർ തടയാൻ വേണ്ടത് ആരോഗ്യകരമായ ജീവിതം
ആമാശയ കാൻസർ കൂടുതലും മധ്യവയസ് മുതലാണ് കാണപ്പെടുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും ബാധിക്കുന്നുണ്ട്. ഇതിന് നമ്മുടെ ആരോഗ്യശീലങ്ങളും ഭക്ഷണവുംവരെ കാരണമാകാം. സർജറി ചെയ്താലും തിരികെ വരാവുന്ന ഈ കാൻസർ, വരാതെ നോക്കുകയാണ് ഏറ്റവും പ്രധാനം.
തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള അർബുദങ്ങളിൽ ഒന്നാണ് ആമാശയ കാൻസർ. അതുകൊണ്ടുതന്നെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. കൃത്യസമയത്ത് വിദഗ്ധ ഉപദേശം തേടുകയും വേണം. കേരളത്തിൽ വർധിച്ചുവരുന്ന കാൻസറുകളിൽ ഒന്നാണ് ആമാശയ കാൻസർ. ഈ രോഗത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും വിശദീകരിക്കുകയാണ് കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. രാകേഷ് എം.പി.