
27 വര്‍ഷത്തെ കാത്തിരിപ്പ്, ദക്ഷിണാഫ്രിക്ക കൊതിക്കുന്നു...
പ്രോട്ടിയാസിന്റെ മോഹങ്ങള്‍ക്ക് മുകളില്‍ സമ്മർദത്തിന്റെ കാർമേഘങ്ങള്‍ നിഴലിച്ചപ്പോള്‍ അവിശ്വസനീയമായ പലതും സംഭവിച്ചു
കാത്തിരിപ്പുകള്‍ക്ക് എപ്പോഴും ഒരു അറുതിയുണ്ടാകും. അതാണ് കായികലോകത്തെ കാവ്യനീതി. അങ്ങനെയൊരു അവസരം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലെത്തിയിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍. ഹോം ഓഫ് ക്രിക്കറ്റില്‍, ചരിത്രമുറങ്ങുന്ന ലോർഡ്‌സില്‍ പ്രോട്ടിയാസിനും കിരീടത്തിനുമിടയില്‍ ഓസ്ട്രേലിയയും അഞ്ച് ദിവസവും.