Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാലും കര്‍ഷകര്‍ക്ക് ദുരിതം തന്നെയെന്ന് പി സായ്‌നാഥ്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്.
 

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു നിര്‍ദ്ദേശം പോലുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി റഫാലിനെക്കാള്‍ വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.