Asianet News MalayalamAsianet News Malayalam

രാഹുല്‍ വയനാട്ടിലെത്തുന്നത് അമേഠിയിലെ പരാജയഭീതി കാരണമോ? കോണ്‍ഗ്രസ് പറയണമെന്ന് കോടിയേരി


 രാഹുലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ വയനാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അങ്ങനെയെങ്കില്‍ 19 സീറ്റുകളില്‍ ഇടത് പക്ഷത്തിന് ജയം എളുപ്പമാണെന്നും കോടിയേരി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ടുവരുന്നത് ആത്മവിശ്വാസം നഷ്ടമായതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ വയനാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അങ്ങനെയെങ്കില്‍ 19 സീറ്റുകളില്‍ ഇടത് പക്ഷത്തിന് ജയം എളുപ്പമാണെന്നും കോടിയേരി പറഞ്ഞു.