Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ആര് ജയിക്കും? ഇതാണ് സാധ്യത...

ആരെയാകും തലസ്ഥാനം തെരഞ്ഞെടുക്കുക?

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വിജയമാവര്‍ത്തിക്കാനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇറങ്ങുമ്പോള്‍ ശബരിമല തുണയാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനിറങ്ങുന്നത്. മികച്ച വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനും ഇറങ്ങുമ്പോള്‍ തലസ്ഥാന നഗരിയില്‍ തെരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ആരെയാകും തലസ്ഥാനം തെരഞ്ഞെടുക്കുക.