വാഷിംഗ്ടണ്‍: സാമൂഹ്യ മാധ്യങ്ങൾക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മനപ്പൂർവം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. 

ഗൂഗിൾ, ഫെയ്സ് ബുക്ക്, ട്വിറ്റർ എന്നിവയിൽ സെർച്ച് ചെയ്യുമ്പോൾ വിമർശനാത്മക റിപ്പോർട്ടുകൾ ലഭ്യമാക്കുന്നു എന്നാണ് പരാതി. തന്‍റെ പ്രതിഛായ മോശമാക്കാനുള്ള നീക്കം ചെറുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഗൂഗിൾ പ്രതികരിച്ചു.