Asianet News MalayalamAsianet News Malayalam

വെറും അഞ്ച് മിനിറ്റിൽ കണക്കിലെ സങ്കീര്‍ണ്ണമായ 70 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി എട്ടുവയസ്സുകാരി

ഫോബ്‌സ് മെക്സിക്കോയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ഗണിത സ്‍കൂൾ വിദ്യാർത്ഥിനി 70 ഗണിത പ്രശ്‌നങ്ങളും വെറും അഞ്ച് മിനിറ്റിനുള്ളിൽ കാൽക്കുലേറ്ററിന്‍റെ സഹായമില്ലാതെ പരിഹരിച്ചു. 

eight year old girl wins math championship
Author
Mexico, First Published Dec 15, 2019, 1:05 PM IST

സൂറി ലാപാൻ‌കോ റെയ്‌സിന് എട്ട് വയസ്സ് മാത്രമേ പ്രായമുള്ളൂവെങ്കിലും മുതിർന്നവർക്കുപോലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വലിയ നേട്ടം കൈവരിക്കാനായി അവൾക്ക്. മെക്സിക്കൻകാരിയായ സൂറി  2019 -ൽ ചൈനയിൽ നടന്ന ലോക മനക്കണക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ലോകത്തെ തന്നെ അമ്പരപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ 70 പ്രയാസമേറിയ ഗണിതശാസ്ത്ര ചോദ്യങ്ങൾക്കാണ് അവൾ ഉത്തരം നൽകിയത്. അതും കാൽക്കുലേറ്ററിന്‍റെ സഹായമില്ലാതെ, മനസ്സിൽ കണക്ക് കൂട്ടിയാണവൾ ഉത്തരങ്ങൾ കണ്ടെത്തിയത്.

ഫോബ്‌സ് മെക്സിക്കോയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ഗണിത സ്‍കൂൾ വിദ്യാർത്ഥിനി 70 ഗണിത പ്രശ്‌നങ്ങളും വെറും അഞ്ച് മിനിറ്റിനുള്ളിൽ കാൽക്കുലേറ്ററിന്‍റെ സഹായമില്ലാതെ പരിഹരിച്ചു. അവയെല്ലാം ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിച്ചു എന്ന് മാത്രമല്ല, എല്ലാ പ്രശ്‌നങ്ങൾക്കും ശരിയായ ഉത്തരവും നൽകി എന്നതും അവളുടെ വിസ്‍മയകരമായ കഴിവാണ്. 

ആദ്യമായാണ് സൂറി അന്താരാഷ്ട്രതലത്തിൽ ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കുന്നത്. കണക്ക് അവൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഷയമാണ് അതുകൊണ്ട് തന്നെ ഈ വിജയം ത്യാഗത്തിന്‍റെയും അധ്വാനത്തിന്‍റെയും ഫലമാണ് എന്ന് അവൾ കരുതുന്നില്ല. ഏറ്റവും ഇഷ്ടപ്പെട്ടുചെയ്യുന്ന ഒരു പ്രവൃത്തിയുടെ അനന്തരഫലമായാണ് അവൾ ഇതിനെ നോക്കിക്കാണുന്നത്.  

സൂറിയുടെ കുടുംബാംഗങ്ങൾ അവരുടെ നേട്ടത്തിൽ അഭിമാനിച്ചു. ചൈനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സൂറിയെ സഹായിച്ച എല്ലാവരോടും അവൾ അവളുടെ നന്ദി അറിയിച്ചു. മറ്റുള്ളവർക്ക് പ്രയാസമായി തോന്നുന്നത് ഈ കൊച്ചു മിടുക്കിക്ക് നിസ്സാരമാണ്. എത്ര പ്രയാസമേറിയ കണക്കുകളും അവൾ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കുന്നു. നമ്മൾ ചെയ്യുന്ന പ്രവൃത്തിയെ സ്നേഹിച്ചാൽ എത്ര അധ്വാനിക്കാനും നമുക്ക് മടിവരില്ലെന്നും സൂറി തെളിയിക്കുന്നു. 

 


 

Follow Us:
Download App:
  • android
  • ios