Asianet News MalayalamAsianet News Malayalam

ഈ മഹാമാരി അവസാനിക്കുന്നത്  എങ്ങനെ ആയിരിക്കും?

അറ്റ്‌ലാന്റിക് മാഗസിനില്‍ എഡ് യംഗ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം: മൊഴിമാറ്റം: അഭിജിത്ത് കെ എ.

 

how covid 19 will end analysis
Author
Thiruvananthapuram, First Published Mar 28, 2020, 5:32 PM IST

മഹാമാരിയുടെ പരിണിതഫലങ്ങളായി തുടരാന്‍ പോകുന്നത് മാനസിക പ്രശ്‌നങ്ങള്‍ ആയിരിക്കും. പരസ്പരം അകല്‍ച്ചയിലേക്ക് പോകേണ്ടിവരുന്ന ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന ആകുലതകള്‍ ശക്തമായിരിക്കും. ഹസ്തദാനങ്ങളും, അലിംഗനങ്ങളും മറ്റു സാമൂഹിക ദര്‍ശനങ്ങളും വളരെ കരുതലോടെ ചേയ്യേണ്ട പ്രവൃത്തികളായി തീര്‍ന്നു. മാനസിക വ്യാകുലതകള്‍ ഉള്ളവര്‍, വിഷാദം അനുഭവിക്കുന്നവര്‍ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്, പുതിയ കൊറോണ വൈറസിനെ ചൈനീസ് വൈറസാണെന്ന് പറയുന്ന പ്രസിഡന്റുമാര്‍ നിലനില്‍ക്കുന്നു, ഏഷ്യന്‍ ജനതകള്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു.


മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് SARS-CoV-2  നിലനില്‍ക്കുന്നു എന്നുതന്നെ ആര്‍ക്കും ധാരണ ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അത് ഏകദേശം എല്ലാ രാജ്യങ്ങളിലേക്കും പടരുകയും, അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ആള്‍ക്കാരെ രോഗികളാക്കുകയും ചെയ്തിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ തകര്‍ന്നു, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകിടംമറിച്ചു. പരസ്പരം എല്ലാവരും അകന്നുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി. സമൂഹത്തിന്റെ സ്വാഭാവിക സ്ഥിതിയെ തടസ്സപ്പെടുത്തി. വൈകാതെ അമേരിക്കയില്‍ ഓരോരുത്തരുടെയെങ്കിലും പരിചയത്തില്‍ ഒരു രോഗിയെങ്കിലും ഉണ്ട് എന്ന അവസ്ഥയിലേക്കെത്തിച്ചു. രണ്ടാം ലോക മഹായുദ്ധവും, സെപ്റ്റംബര്‍ 11 ഭീകരാക്രമണവും പോലെ ഈ മഹാമാരി രാജ്യങ്ങളെ പിടിച്ചുകുലുക്കുകയാണ്.

ഈ തോതിലുള്ള മഹാമാരി ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് ആരോഗ്യ വിദഗ്ധര്‍ ഇത്തരമൊരു പ്രശ്‌നത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് എഴുതിയിരുന്നു. 'ഉണ്ടായാല്‍' എന്നതില്‍ നിന്ന് 'ഇനി എന്ത്' എന്ന ചോദ്യത്തിലേക്ക് ഇന്നെത്തി.

കോവിഡ്-19 മാറ്റംവരുത്തിയ ഈ കാലത്തേക്ക് ജനിച്ച വീഴുന്ന കുട്ടികള്‍, അവരെ ജെനറേഷന്‍-സി എന്ന് വിളിക്കാം. അവര്‍ ജീവിക്കാന്‍ പോകുന്നത് ഈ ആഴ്ചകള്‍കൊണ്ട് നമ്മള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനങ്ങളിലായിരിക്കും. ഗ്ലോബര്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍ അമേരിക്ക്ക്ക് 83.5  മാര്‍ക്ക് ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും മികച്ചത്. സമ്പന്നവും, ശക്തവും, വികസിതവുമായ അമേരിക്കയായിരുന്നു ഈ പ്രതിസന്ധിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്ഷെ ആ സങ്കല്‍പ്പങ്ങളാണ് ഇന്ന് ചിതറിപോകുന്നത്.

ഏത്ര മികച്ച ആരോഗ്യ സംവിധാനങ്ങളുടേയും പ്രതിരോധത്തെ മഹാമാരികള്‍ പരീക്ഷിക്കും എന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി  സ്‌ക്കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍ഫെക്ഷിയസ്-ഡിസീസ് ഫിസിഷ്യനായ നാഹിദ് ബദേലിയ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള മഹാമാരികളെ നിയന്ത്രിക്കുവാന്‍ രാജ്യങ്ങള്‍ വൈറസ് ബാധിതരെ കണ്ടെത്തുകയും, അവരെ ഐസൊലേറ്റ് ചെയ്യുകയും, അവര്‍ ഇടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും വേണം. സൗത്ത് കൊറിയ, സിങ്കപ്പൂര്‍, ഹോങ് കോങ്, (കേരളവും) ചെയ്തത് അതായിരുന്നു. അമേരിക്ക ചെയ്യാതിരുന്നതും അതുതന്നെയാണ്.

1. അടുത്ത മാസങ്ങള്‍

അവസ്ഥ വളരെ മോശമാണെങ്കിലും അമേരിക്കയ്ക്ക് തിരിച്ച് വരാന്‍ കഴിയും. കൃത്യമായ കരുതലുകളോടെ അത് സാധിക്കും. ഇറ്റലിയിലും സ്‌പെയിനിലും  ആശുപത്രികളുടെ മുറികള്‍ നിറഞ്ഞുതുടങ്ങി. എല്ലാവരേയും ചികിത്സിക്കാന്‍ പറ്റാത്ത അവസ്ഥ. 

സുരക്ഷ മാസ്‌ക്കുകള്‍, കൈഉറകള്‍ മറ്റ് സ്വയംസംരക്ഷണ ഉപകരണങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുക എന്നതാണ് ആദ്യ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.  ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ ആരോഗ്യവാന്മാരല്ലെങ്കില്‍ എല്ലാം തകരും. ചില ഇടങ്ങളില്‍ അവയെല്ലാം കുറവായതിനാല്‍ ഉപയോഗിച്ചവയെ മാറ്റി ഉപയോഗിക്കുകയും, പൊതുജനങ്ങളില്‍ നിന്ന് അവയ്ക്കായുള്ള ഡൊണേഷനുകള്‍ ചോദിക്കുകയും, സ്വന്തം സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

ഇത്തരത്തിലുള്ള കുറവ് ഉണ്ടാകാന്‍ കാരണം പ്രധാന കൊടുക്കല്‍ വാങ്ങല്‍ ശൃംഖലകളുടെ തകര്‍ച്ചയാണ്.  മഹാമാരിയുടെ പ്രഭവസ്ഥലം കൂടിയായ ചൈനയിലെ ഹുബെ, മെഡിക്കല്‍ മാസ്‌ക്കുകള്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കേന്ദ്രം കൂടിയാണ് എന്നുള്ളത് ശ്രദ്ധിക്കണം.

2. കലാശക്കളി

ശരിയായ സമീപനം കൊണ്ടും ഈ മഹാമാരിയെ മുഴുവനായും തടയാന്‍ കഴിയില്ല. ഏതെങ്കിലും ഇടങ്ങളില്‍ വൈറസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ വീണ്ടും വലിയൊരു പടര്‍ച്ച ഉണ്ടാക്കാന്‍ അത് കാരണമാകും. ചൈനയിലും, സിങ്കപ്പൂരിലും, വൈറസിന്റെ പടര്‍ച്ച നിയന്ത്രിച്ചു എന്ന് കരുതിയ ഏഷ്യന്‍ രാജ്യങ്ങളിലും ഇത് ഇപ്പോള്‍തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. 

ഈ സാഹചര്യങ്ങളുടെ അന്ത്യഫലം എന്തായിരിക്കും, ചിലപ്പോള്‍ വളരെ അപകടമായിരിക്കാവുന്ന ഒന്ന് അല്ലെങ്കില്‍ വളരെകാലം പിന്‍തുടരുന്ന മറ്റൊന്ന്.

ഒന്നാമത്തേതില്‍ വൈറസ് പടര്‍ന്ന് ബാധിച്ച എല്ലാവരിലും ശക്തമായ പ്രതിരോധ ശേഷി ഉണ്ടാകുകയും, പ്രായോഗിക ഹോസ്റ്റുകളെ വൈറസിന് കണ്ടെത്താന്‍ പറ്റാതാകുകയും ചെയ്യുന്നു. ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുന്നതോടെ ഒരുപാട് മരണങ്ങള്‍ക്കും ഇത് കാരണമായേക്കാം. 

കൃത്യമായ ഒരു വാക്‌സിന്‍ കണ്ടെത്തുന്നതുവരെ പടര്‍ച്ചയെ തടയുക എന്നതാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. അത് വളരെ സങ്കീര്‍ണ്ണവുമാണ്.

പനിക്കെതിരെ വാക്‌സിനുകള്‍ നിലവില്‍ ഉണ്ട്. എല്ലാ വര്‍ഷവും അത്തരം പനിക്കെതിരെ വാക്‌സിനുകള്‍ കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. പക്ഷെ കൊറോണ വൈറസുകള്‍ക്കെതിരെ വാക്‌സിനുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ വൈറസുകള്‍ വ്യത്യസ്ഥ തോതിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നതുകൊണ്ടുതന്നെ ശാസ്ത്രജ്ഞര്‍ക്ക് ആദ്യമുതല്‍ എല്ലാം തുടങ്ങേണ്ടിവരികയാണ്.

അതിന്റെ ആദ്യ പടി വളരെ പെട്ടെന്നായിരുന്നു. അടുത്തായി മോഡേണയും, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് രോഗത്തെ തടയാന്‍ സാദ്ധ്യതയുള്ള ഒരു വാക്‌സിന്‍ വികസിപ്പിച്ചിരുന്നു. അവ പരിശോധിച്ചകൊണ്ടിരിക്കുകയാണ്. അത് പ്രതീക്ഷാജനകമാണ്.

ഇതിന്റെ അടുത്ത പടി കുറച്ചുകൂടി സമയദൈര്‍ഘ്യം എടുക്കുന്ന കാര്യമാണ്. വാക്‌സിന്‍ എത്രത്തോളം വൈറസുകളെ ഇല്ലാതാക്കുന്നു, പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ്, ഒരു രോഗിക്ക് എത്ര ഡോസ് നല്‍കണം, പ്രായമായവരില്‍ അത് വ്യത്യാസം വരുന്നുണ്ടോ, മറ്റേതെങ്കിലും രാസപ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം പരീക്ഷണങ്ങളിലൂടെ കണ്ടത്തേണ്ടതുണ്ട്.

അത്തരത്തില്‍ വാക്‌സിന്‍ വിജയിച്ചാല്‍ അത് ഉയര്‍ന്ന അളവില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കുന്നത് എങ്ങനെ ആയിരിക്കും എന്നുള്ള പ്രതിസന്ധി വരുന്നുണ്ട്. 

ഭാവിയില്‍ കോവിഡ്-19 നിലവിലെ സാധാരണ പനികളെ പോലെ ആയെന്ന് വരാം. അപ്പോഴേക്കും ഒരു വാക്‌സിന്‍ നിര്‍മ്മിച്ചെടുത്താലും പുതുതായി ജനിക്കുന്ന ജെനറേഷന്‍-സി കളെ വൈറസ്  ബാധിക്കാതാകാതിരിക്കാനും സാദ്ധ്യത ഉണ്ട്. 

3. പരിണിതഫലങ്ങള്‍

മഹാമാരിയുടെ പരിണിതഫലങ്ങളായി തുടരാന്‍ പോകുന്നത് മാനസിക പ്രശ്‌നങ്ങള്‍ ആയിരിക്കും. പരസ്പരം അകല്‍ച്ചയിലേക്ക് പോകേണ്ടിവരുന്ന ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന ആകുലതകള്‍ ശക്തമായിരിക്കും. ഹസ്തദാനങ്ങളും, അലിംഗനങ്ങളും മറ്റു സാമൂഹിക ദര്‍ശനങ്ങളും വളരെ കരുതലോടെ ചേയ്യേണ്ട പ്രവൃത്തികളായി തീര്‍ന്നു. മാനസിക വ്യാകുലതകള്‍ ഉള്ളവര്‍, വിഷാദം അനുഭവിക്കുന്നവര്‍ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്, പുതിയ കൊറോണ വൈറസിനെ ചൈനീസ് വൈറസാണെന്ന് പറയുന്ന പ്രസിഡന്റുമാര്‍ നിലനില്‍ക്കുന്നു, ഏഷ്യന്‍ ജനതകള്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു.
 
എബോളയേയും, SARS നേയും, HIV യും അതിജീവിച്ചവര്‍ പിന്നീട് അവഗണിക്കപ്പെട്ടതുപോലെ  വൈറസിന് ശേഷം കോവിഡ്-19 നെ അതിജീവിച്ചവരും അവഗണിക്കപ്പെട്ടേക്കാം. 

ആരോഗ്യ പ്രവര്‍ത്തകര്‍ സുഖംപ്രാപിക്കാന്‍ കുറച്ച് സമയം എടുക്കും. SARS, ടോറോന്റോ യില്‍ വന്നതിന് ശേഷം രോഗബാധിതര്‍ ഒന്നു രണ്ട് വര്‍ഷത്തോളം വിഷാദ അവസ്ഥയിലായിരുന്നു. ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ അതിന്റേതായ മുറിവുകള്‍ താങ്ങുന്നു. വീട്ടില്‍ നിന്ന് പുറത്തുവരുവാന്‍ തയ്യാറല്ലാത്ത അഗോരാഫോബിയ വന്ന രോഗികളും വുഹാനിലുണ്ട്. ഇതാണ് മാഹാമാരിയുടെ മനഃശാസ്ത്രം.

ഈ സമ്മര്‍ദങ്ങളെയെല്ലാം മറികടക്കുന്ന സമൂഹത്തിന് നല്ലൊരു ഭാവി കൂടിയുണ്ട്. തമ്മില്‍ അകലത്തിലാണെങ്കിലും ഒന്നുചേരുവാന്‍  സമൂഹങ്ങള്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു. ആരോഗ്യത്തോടുള്ള സമീപനത്തിന് നല്ല മാറ്റങ്ങള്‍ സംഭവിക്കും. പുതിയ ശീലങ്ങള്‍. ജനങ്ങള്‍ക്ക്, ബിസിനസുകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് ഇവയ്‌ക്കെല്ലാം തന്നെ പുതിയ സാമൂഹിക രേഖയ്ക്കനുസരിച്ച് വളരെ പെട്ടെന്ന് മാറ്റം വരുത്താന്‍ കഴിഞ്ഞു. 

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ലോകം തീവ്രവാദത്തിനെതിരെ നിലകൊണ്ടു. ഇനി അങ്ങോട്ട് പൊതു ആരോഗ്യം ലക്ഷ്യമിടുന്നതിലേക്ക് മാറിയേക്കാം.

ഈ മാറ്റങ്ങള്‍ വരാനിരിക്കുന്ന മഹാമാരികളെ ഫലപ്രദമായി ചെറുക്കുന്നതിന് സഹായകരമാകും. 

Follow Us:
Download App:
  • android
  • ios