Asianet News MalayalamAsianet News Malayalam

കൊവിഡ്19: ട്രംപിന്‍റെ വീരവാദത്തിന് ഗൂഗിളിന്‍റെ തിരിച്ചടി

ട്രംപ് സംസാരിച്ച തരത്തിലുള്ള വെബ്‌സൈറ്റില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് രണ്ട് ട്വീറ്റുകളിലായി ഗൂഗിള്‍ പറഞ്ഞു. പകരം, ഗൂഗിളിന്റെ മുഖ്യ ഗ്രൂപ്പായ ആല്‍ഫബെറ്റിന്റെ ഭാഗമായുള്ള വെറിലി വഴി കമ്പനി വളരെ ചെറിയ ഒരു വെബ്‌സൈറ്റില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വെളിപ്പെടുത്തി. 

Contrary to Trumps claim Google is not building a nationwide coronavirus screening website
Author
Googleplex, First Published Mar 15, 2020, 10:41 AM IST

ന്യൂയോര്‍ക്ക്: കൊവിഡ്19 പരിശോധനയ്ക്ക് വേണ്ടി ജനങ്ങളെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഗൂഗിള്‍ നിര്‍മ്മിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പ്രസിഡന്റിന്റെ ഈ അവകാശവാദം പൂര്‍ണ്ണമായും ശരിയല്ലെന്നു ഗൂഗിള്‍ പറയുന്നു.

കൊറോണയെത്തുടര്‍ന്നു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് പരിശോധന സാവധാനം നീങ്ങുന്നതിന്‍റെ വിമര്‍ശനം ട്രംപ് ഭരണകൂടം നേരിടുന്നതിനിടയിലാണ് ഗൂഗിളില്‍ നിന്നും തിരിച്ചടി നേരിട്ടത്. ട്രംപിന്‍റെ അഭിപ്രായത്തില്‍, കൊറോണ നിയന്ത്രിക്കുന്നതിനുള്ള നടപടികളിലൊന്ന് ഇതിനായി വരാനിരിക്കുന്ന ഗൂഗിളിന്റെ ഒരു വെബ്‌സൈറ്റാണ്. 
പകര്‍ച്ചവ്യാധിയെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങള്‍ നല്‍കാനും അടുത്തുള്ള പരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്താനും ആളുകളെ സഹായിക്കുന്ന വിധത്തിലുള്ളതാണേ്രത ഇത്. എന്നാല്‍ ട്രംപ് പറഞ്ഞതു പോലെയുള്ള ഒരു വെബ്‌സൈറ്റും തങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്. കോവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്റെ പങ്കാളിയായി ട്രംപ് ഗൂഗിളിനെ കൂടെക്കൂട്ടിയെങ്കിലും വിരുദ്ധ നിലപാടാണ് അവര്‍ സ്വീകരിച്ചത്.

ട്രംപ് സംസാരിച്ച തരത്തിലുള്ള വെബ്‌സൈറ്റില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് രണ്ട് ട്വീറ്റുകളിലായി ഗൂഗിള്‍ പറഞ്ഞു. പകരം, ഗൂഗിളിന്റെ മുഖ്യ ഗ്രൂപ്പായ ആല്‍ഫബെറ്റിന്റെ ഭാഗമായുള്ള വെറിലി വഴി കമ്പനി വളരെ ചെറിയ ഒരു വെബ്‌സൈറ്റില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വെളിപ്പെടുത്തി. 'കോവിഡ് 19 പരിശോധനയ്ക്കായി വ്യക്തികളെ പരീക്ഷിക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു ടൂള്‍ ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്, കൂടുതല്‍ വിപുലീകരിക്കാമെന്ന പ്രതീക്ഷയോടെ കാലിഫോര്‍ണിയയിലെ ബേ ഏരിയയില്‍ പരീക്ഷണം നടത്താന്‍ പദ്ധതിയിടുന്നു. ഈ ശ്രമത്തിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച ഗൂഗിളിന്റെ എഞ്ചിനീയര്‍മാര്‍ക്കും നന്ദി.'

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്, പക്ഷേ ഇത് ചെറുതും വ്യാപ്തി കുറഞ്ഞതും പ്രാദേശികമായി പരിമിതിയുള്ളതുമാണ്. കാരണം, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബേ ഏരിയയിലെ ആളുകള്‍ക്ക് വേണ്ടി മാത്രമാണ് ഇത് ലക്ഷ്യമിടുന്നത്. മാത്രമല്ല വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നത് ഗൂഗിള്‍ ആണെന്ന് ഉറപ്പുമില്ല.

എന്നാല്‍ ട്രംപ് നേരത്തെ പറഞ്ഞതു പ്രകാരം, 'ഗൂഗിള്‍ വികസിപ്പിക്കുന്ന വെബ്‌സൈറ്റില്‍ ഒരു ടെസ്റ്റ് ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാനും അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്ത് പരിശോധന സുഗമമാക്കാനും വേഗത്തില്‍ ഉപകാരപ്പെടും. ഇതിനായി ഗൂഗിളില്‍ 1,700 എഞ്ചിനീയര്‍മാരുണ്ട്. അവര്‍ ഇപ്പോള്‍ വളരെയധികം പുരോഗതി കൈവരിച്ചു.'

കൊറോണ വൈറസ് പരിശോധനയുടെ വേഗത കുറയുന്നത് ചില അവസരങ്ങളില്‍ യുഎസ് ഗവണ്‍മെന്റിനെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കൊറോണ വൈറസ് അണുബാധകള്‍ തടയുന്നതിനായി ദക്ഷിണ കൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ആളുകളെ വേഗത്തില്‍ പരിശോധിക്കുന്നു. ഇതിനു തുല്യമായി പരീക്ഷണ കേന്ദ്രങ്ങളുമായി സംയോജിപ്പിക്കാനും കുറഞ്ഞ പരിശ്രമത്തോടെ കൊറോണ വൈറസ് ടെസ്റ്റുകള്‍ ബുക്ക് ചെയ്യാനും അനുവദിക്കുന്ന ആപ്ലിക്കേഷനും വെബ് അധിഷ്ഠിത സംവിധാനവും സൃഷ്ടിക്കാന്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കാം.

ഇന്ത്യയിലും ദക്ഷിണ കൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെപ്പോലെ കൊറോണ വൈറസ് കേസുകള്‍ പരീക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സജീവമായിട്ടില്ല. കൊറോണ വൈറസിനായി നിലവില്‍ ഇന്ത്യയില്‍ 50 ഓളം ടെസ്റ്റിംഗ് ലാബുകളുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലെ വിവരണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കൊറോണാ വൈറസ് അണുബാധ ലക്ഷണങ്ങളുള്ള എല്ലാ രോഗികളെയും ഇന്ത്യ ഇതുവരെ പരിശോധിച്ചിട്ടില്ല എന്നു തന്നെയാണ്. പകരം, ഇപ്പോള്‍ ഇന്ത്യ അന്താരാഷ്ട്ര യാത്രയുടെ ചരിത്രമുള്ളവരും സ്ഥിരീകരിച്ച കൊറോണ വൈറസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുമായ ആളുകളെ മാത്രമാണ് പരീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios