Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് സുരക്ഷിതമല്ല, 'സിഗ്നല്‍' മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍, സംഭവമിങ്ങനെ.!

ഇന്‍സ്റ്റന്റ് മെസേജിങ്ങിനായി ശുപാര്‍ശ ചെയ്യുന്ന ആപ്ലിക്കേഷനായി സിഗ്‌നലിനെ തിരഞ്ഞെടുത്തുവെന്നും ഇനി തങ്ങളുടെ ജീവനക്കാര്‍ മെസേജിങ്ങിനായി ഇത് ഉപയോഗിച്ചാല്‍ മതിയെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

EU tells staff to ditch WhatsApp and other secure messaging apps and use Signal instead
Author
Europe, First Published Feb 26, 2020, 5:16 PM IST

ജനീവ: വാട്ട്‌സ്ആപ്പും മറ്റ് ചാറ്റ് അപ്ലിക്കേഷനുകളും ഇല്ലാതാക്കാനും മികച്ച സുരക്ഷയ്ക്കായി സിഗ്‌നല്‍ ആപ്പിലേക്ക് നീങ്ങാനും യൂറോപ്യന്‍ കമ്മീഷന്‍. നയതന്ത്രജ്ഞരും മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന തങ്ങളുടെ ഉദ്യോഗസ്ഥര്‍ വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപേക്ഷിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ (ഇസി) അറിയിക്കുന്നു. മാത്രമല്ല, കൂടുതല്‍ സുരക്ഷിതമായ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായി കണക്കാക്കപ്പെടുന്ന സിഗ്‌നല്‍ ഉപയോഗിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 

രണ്ട് ബില്ല്യണ്‍ ഉപയോക്താക്കളുള്ള ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാറ്റ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. പക്ഷേ ഇതിനോടു ബൈ പറയാനാണ് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന ഉത്തരവ്. വാട്‌സ് ആപ്പ് മാത്രമല്ല, ഫേസ്ബുക്ക്, ഐമെസേജ് എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ആപ്ലിക്കേഷനുകളും സുരക്ഷയെ മുന്‍നിര്‍ത്തി ഒഴിവാക്കി സിഗ്‌നലിലേക്ക് മാറാനാണ് ആവശ്യം. മികച്ച സുരക്ഷാ രീതികളും എന്‍ക്രിപ്ഷന്റെ ഉയര്‍ന്ന മാനദണ്ഡങ്ങളും ഉള്ള സിഗ്‌നല്‍ കൂടുതല്‍ സുരക്ഷിതമായ അപ്ലിക്കേഷനാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

ഇന്‍സ്റ്റന്റ് മെസേജിങ്ങിനായി ശുപാര്‍ശ ചെയ്യുന്ന ആപ്ലിക്കേഷനായി സിഗ്‌നലിനെ തിരഞ്ഞെടുത്തുവെന്നും ഇനി തങ്ങളുടെ ജീവനക്കാര്‍ മെസേജിങ്ങിനായി ഇത് ഉപയോഗിച്ചാല്‍ മതിയെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്നവരുടെ ഒരു കൂട്ടം 2013 ല്‍ വികസിപ്പിച്ചെടുത്ത അപ്ലിക്കേഷനാണ് സിഗ്‌നല്‍. ഇത് എന്‍എസ്എ വിസില്‍ബ്ലോവറായ എഡ്വേര്‍ഡ് സ്‌നോഡനില്‍ നിന്ന് പോലും അംഗീകരിക്കപ്പെട്ടു. 


പിന്നീട് വാട്ട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടനില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിച്ചതോടെയാണ് ഇത് യൂറോപ്പില്‍ പ്രചാരത്തിലായത്. ആക്ടണ്‍ 2017 ല്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചതിന് ശേഷം ഈ ആപ്പ് സ്വന്തമാക്കി. വാസ്തവത്തില്‍, വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഉപേക്ഷിച്ചതിന് ശേഷം ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ഡാറ്റാ സുരക്ഷാ നടപടികളെക്കുറിച്ച് ആക്റ്റണ്‍ വാചാലനായിരുന്നു. ആളുകള്‍ ഫേസ്ബുക്ക് അപ്ലിക്കേഷന്‍ ഇല്ലാതാക്കണമെന്നും സന്ദേശമയയ്ക്കുന്നതിന് സിഗ്‌നല്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

എന്നാല്‍, ഇപ്പോഴെന്തിനാണ് സിഗ്‌നലിനായി ഇസി ശുപാര്‍ശ നല്‍കിയതെന്ന് വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞര്‍ ഡാറ്റാ സുരക്ഷാ ഭീഷണികളെ അഭിമുഖീകരിച്ചിരുന്നതായി സൂചനയുണ്ട്. രഹസ്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് 2017 ല്‍ ഒരു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് മോസ്‌കോയില്‍ സൈബര്‍ സുരക്ഷാ ഭീഷണി നേരിടേണ്ടിയും വന്നു.

തുടര്‍ന്ന് 2018 ഡിസംബറില്‍ ഗവേഷണ സ്ഥാപനമായ ഏരിയ 1 സെക്യൂരിറ്റി യൂറോപ്യന്‍ യൂണിയന്റെ സിസ്റ്റത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് നയതന്ത്ര സന്ദേശങ്ങള്‍ കണ്ടെത്തി. ഇത് ദേശീയ നയങ്ങളും യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും വിദേശനയത്തെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കന്നതായിരുന്നുവത്രേ. വാട്ട്‌സ്ആപ്പും സിഗ്‌നലും എന്‍ഡ് ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുമ്പോള്‍, സിഗ്‌നലിന്റെ കോഡ് ഓപ്പണ്‍ സോഴ്‌സാണ് എന്നതാണ് കുറച്ച് ഗുണം നല്‍കുന്നത്. ഇതിന്റെ അര്‍ത്ഥമെന്തെന്നാല്‍ ആര്‍ക്കും സിഗ്‌നലിന്റെ കോഡ് പരിശോധിച്ച് അതിന്റെ സുരക്ഷയെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ക്ലെയിമുകളും കൃത്യമാണോ അല്ലയോ എന്ന് ഉറപ്പാക്കാന്‍ കഴിയും.

'ഇത് വാട്ട്‌സ്ആപ്പ്, ഐമെസേജ് എന്നിവ പോലെയാണ്, പക്ഷേ ഇത് വളരെ നൂതനമായ ഒരു എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്,' ലുവെന്‍ സര്‍വകലാശാലയിലെ ക്രിപ്‌റ്റോഗ്രഫി വിദഗ്ധന്‍ ബാര്‍ട്ട് പ്രീനീല്‍ പറഞ്ഞു. 'ഇത് ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയും.'

Follow Us:
Download App:
  • android
  • ios