Asianet News MalayalamAsianet News Malayalam

പ്രതിദിനം 3ജിബി ഡേറ്റ നല്‍കുന്ന പ്ലാനുകള്‍ ഇതാണ്; ഓഫറുകള്‍ അറിയാം

പ്രതിദിനം 3 ജിബിയോടു കൂടി മാസം 84 ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനുകളില്‍ ഏതൊക്കെയാണു മികച്ചതെന്നു നോക്കാം. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കാം.
 

Vodafone Idea Airtel Jio plans 3GB data per day
Author
New Delhi, First Published Apr 8, 2020, 8:29 AM IST

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നു ജോലി ചെയ്യുന്നത് രസകരമാകുമ്പോള്‍, ജോലിയെ തടസ്സപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. മോശം ഇന്റര്‍നെറ്റ് കണക്ഷനാണ് അതിലൊന്ന്. അതിനാല്‍ ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവ ഇതിനെ മറികടക്കാനായി രൂപകല്‍പ്പന ചെയ്ത ചില മികച്ച പ്ലാനുകളുണ്ട്. ഇതു വീട്ടില്‍ നിന്ന് തടസ്സമില്ലാതെ ജോലി ചെയ്യാന്‍ സഹായിക്കും. പ്രതിദിനം 3 ജിബിയോടു കൂടി മാസം 84 ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനുകളില്‍ ഏതൊക്കെയാണു മികച്ചതെന്നു നോക്കാം. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കാം.

വോഡഫോണ്‍

വോഡഫോണ്‍ നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കുകയും ചില പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്തു. പ്രതിമാസം 84 ജിബി പ്ലാനിനെ സംബന്ധിച്ചിടത്തോളം, വോഡഫോണിന് 398 രൂപ വിലവരുന്ന ഒരു ഡെഡിക്കേറ്റഡ് പ്ലാന്‍ ഉണ്ട്. അത് പ്രതിദിനം 100 എസ്എംഎസും 3 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇത് 28 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളു. എന്നിരുന്നാലും, വോഡഫോണ്‍ അടുത്തിടെ ഒരു ഡ്യുവല്‍ ഡാറ്റാ ആനുകൂല്യ പദ്ധതി അവതരിപ്പിച്ചു, അതില്‍ മൂന്ന് വോഡഫോണ്‍ പ്രീപെയ്ഡ് പായ്ക്കുകള്‍ ഇപ്പോള്‍ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 249, 399 രൂപ, 599 രൂപ എന്നിവയുടേതാണ് ഈ പ്ലാനുകള്‍. ഇവ തുടക്കത്തില്‍ 1.5 ജിബി ഡാറ്റയായിരുന്നു വാഗ്ദാനം ചെയ്തത്. ഡ്യുവല്‍ ഡാറ്റ ആനുകൂല്യ പദ്ധതി ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂവെന്നും ഓര്‍ക്കണം.

റിലയന്‍സ് ജിയോ

വോഡഫോണിനെപ്പോലെ, ജിയോയിലും ഒരു ഡെഡിക്കേറ്റഡ് പ്രീപെയ്ഡ് പ്ലാന്‍ മാത്രമേ ഉള്ളൂ. അത് എല്ലാ ദിവസവും 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, അതായത് പ്രതിമാസം 84 ജിബി ഡാറ്റ. 349 രൂപ വിലയുള്ള പ്ലാനിന് 28 ദിവസം മാത്രം വാലിഡിറ്റിയുണ്ട്. ഇത് പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസുകളും നല്‍കുന്നു. 

എയര്‍ടെല്‍

പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെലിനും ഉണ്ട്, 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വോഡഫോണ്‍ പ്രീപെയ്ഡ് പ്ലാനിന് തുല്യമാണ് ഇത്. 398 രൂപയ്ക്ക് പ്ലാന്‍ വാങ്ങാം, ഇത് 100 എസ്എംഎസ്, പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയുമുണ്ട്.

Follow Us:
Download App:
  • android
  • ios