Asianet News MalayalamAsianet News Malayalam

ഫെബ്രുവരി മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ഫോ​ണു​ക​ളി​ൽ വാട്ട്സ്ആപ്പ് സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മു​ക​ളി​ൽ പ​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നും വാ​ട്സ്ആ​പ് ല​ഭി​ക്കാ​ൻ പു​തി​യ വേ​ർ​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യേ​ണ്ട​തു​ണ്ട്. 

WhatsApp will stop updating on these iOS and Android phones starting Feb 1 2020
Author
New York, First Published Jan 7, 2020, 8:20 AM IST

ന്യൂ​യോ​ർ​ക്ക്: ഫെബ്രുവരി ഒന്നുമുതല്‍  പ​ല​രു​ടെ​യും ഫോ​ണി​ൽ ചി​ല​പ്പോ​ൾ വാട്ട്സ്ആപ്പ് പ്ര​വ​ർ​ത്തി​ച്ചേ​ക്കി​ല്ല. ആ​ൻ​ഡ്രോ​യ്ഡ് 4.0.3നും ​ഐ​ഒ​എ​സ് 9നും ​മു​മ്പു​ള്ള വേ​ർ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നു ശേ​ഷം വാ​ട്സ്ആ​പ് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗ്പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ഫോ​ണു​ക​ളി​ൽ വാട്ട്സ്ആപ്പ് സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മു​ക​ളി​ൽ പ​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നും വാ​ട്സ്ആ​പ് ല​ഭി​ക്കാ​ൻ പു​തി​യ വേ​ർ​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യേ​ണ്ട​തു​ണ്ട്. അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന പ​ക്ഷം ത​ട​സ​മി​ല്ലാ​തെ വാട്ട്സ്ആപ്പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ഒ​എ​സ് ഒ​മ്പ​തോ അ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ പ​തി​പ്പോ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ല​വി​ൽ ഐ​ഒ​എ​സ് 8 വേ​ർ​ഷ​നു​ക​ളി​ലു​ള്ള സേ​വ​നം ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ മാ​ത്ര​മേ കാ​ണു​ക​യു​ള്ളു​വെ​ന്നും വാട്ട്സ്ആപ്പ് അ​റി​യി​ച്ചു.

കഴിഞ്ഞ ഡിസംബര്‍ 31 ന് ഇത്തരത്തില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് വികസിപ്പിക്കുന്നത് നിര്‍ത്തി. മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനമായി ഉപയോഗിച്ച നോക്കിയ ലൂമിയ ഉപകരണങ്ങളില്‍ ഇതോടെ ഇപ്പോള്‍ വാട്ട്സ്ആപ്പ് ലഭ്യമല്ല.

വാട്ട്‌സ്ആപ്പ് ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ബ്ലാക്ക്‌ബെറി ഒഎസും ബ്ലാക്ക്‌ബെറി 10, ആന്‍ഡ്രോയിഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3 ജിഎസ്, ഐഒഎസ് 6 എന്നിവയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios