Agriculture

മുയലിനെ വളര്‍ത്താം

മുയലിനെ വളർത്താൻ താല്പര്യമുണ്ടോ? വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പ്രത്യേകം തയ്യാറാക്കിയ ഫാമുകളിലോ അങ്ങനെ എത്ര ചെറിയ സ്ഥലത്താണെങ്കില്‍ പോലും വളര്‍ത്താന്‍ പറ്റുന്ന ജീവിയാണ് മുയല്‍. 

Image credits: Pixabay

കൂടൊരുക്കുമ്പോൾ

ആവശ്യത്തിന് വെളിച്ചവും, വായുസഞ്ചാരവും, തണുപ്പ് ലഭിക്കാനുള്ള സംവിധാനവും, ചൂടുനിലനിര്‍ത്താനുള്ള വഴികളുമുള്ള അടച്ചുറപ്പുള്ള കെട്ടിടമായിരിക്കണം. ഓടിനടക്കാനുള്ള സ്ഥലവും വേണം.

Image credits: Pixabay

തടിയോ സ്റ്റീലോ ആകാം

കുറഞ്ഞത് 1.1 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവും 9.7 മീറ്റര്‍ സ്ഥലത്ത് ഓടിനടക്കാനുമുള്ള സൗകര്യവുമുള്ള കൂടായിരിക്കണം. രണ്ട് അറകളുള്ള കൂടാണ് അനുയോജ്യം. തടിയും സ്റ്റീലും ഉപയോഗിക്കാം. 

Image credits: Pixabay

താപനില

അഞ്ച് ഡിഗ്രി മുതല്‍ 33 ഡിഗ്രി വരെ വ്യത്യാസമുള്ള അന്തരീക്ഷതാപനിലയില്‍ കുഴപ്പമില്ല. 10ഡിഗ്രി മുതല്‍ 26ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള സ്ഥലം കൂടുതല്‍ അഭികാമ്യം.

Image credits: Pixabay

വേനല്‍ക്കാലത്ത്

നല്ല വായുസഞ്ചാരമൊരുക്കണം. ഇല്ലെങ്കിൽ അമിതമായ ചൂടുകൊണ്ട് മുയലുകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാം. മുയല്‍ക്കുഞ്ഞുങ്ങള്‍ ചത്തുപോകുകയും ചെയ്യാം.

Image credits: Pixabay

ശുദ്ധജലം

മുയലുകള്‍ക്ക് ശുദ്ധജലം ആവശ്യമാണ്. സാധാരണ മുയലുകള്‍ക്ക് 100 ഗ്രാം ശരീരഭാരത്തിന് 10 മി.ലി വെള്ളം എന്ന കണക്കിന് കുടിക്കാന്‍ നല്‍കണം.

Image credits: Pixabay

ഐസ്ബാ​ഗ്

വേനല്‍ക്കാലമാകുമ്പോള്‍ നീളമുള്ള മുടികള്‍ വെട്ടിയൊതുക്കാം. കൂട്ടിനുള്ളില്‍ ഐസ് ബാഗ് വെക്കുന്നതും നല്ലതാണ്. ശരീര താപനില കൂട്ടുന്ന തരത്തിലുള്ള ഭക്ഷണം മുയലുകള്‍ക്ക് നല്‍കരുത്. 

 

Image credits: Pixabay

കാർപ്പെറ്റ്

തണുപ്പുകാലത്ത് ചൂട് നിലനിര്‍ത്തുന്ന കാര്‍പ്പെറ്റ് കൂട്ടിനുള്ളില്‍ ഉപയോഗിക്കാം. ശരീരത്തില്‍ ചൂട് നിലനില്‍ക്കത്തക്ക വിധത്തിലുള്ള ഭക്ഷണമാണ് തണുപ്പുകാലത്ത് നല്‍കേണ്ടത്. 

Image credits: Pixabay
Find Next One