Agriculture

ഔഷധസസ്യം

വീടുകളിൽ പല ഔഷധസസ്യങ്ങളും നമ്മൾ വളർത്താറുണ്ട്. അതിലൊന്നാണ് പനിക്കൂർക്ക. ഒരുപാട് ഔഷധ​ഗുണങ്ങളുള്ള ചെടിയാണിത്. 

Image credits: google

പനിക്കൂർക്കയിട്ട വെള്ളം

കഫക്കെട്ട്, പനി, ചുമ ഇതിനൊക്കെ ആശ്വാസം കിട്ടാൻ പലപ്പോഴും പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്.

Image credits: google

വീട്ടിൽ‌

അതുപോലെ കുട്ടികളുള്ള വീട്ടിൽ ഒരു പനിക്കൂർക്കയെങ്കിലും വേണം എന്ന് പറയാറുണ്ട്. എങ്ങനെയാണ് പനിക്കൂർക്ക വീട്ടിൽ‌ നട്ടുവളർത്തി പരിചരിക്കുന്നത്. 

Image credits: google

പരിചരണം

അധികം പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് പനിക്കൂർക്ക. അതിനാൽ തന്നെ നട്ടുവളർത്തിയെടുക്കുന്നതും എളുപ്പമാണ്.  

Image credits: google

തണ്ട് മുറിച്ച്

തണ്ട് മുറിച്ചാണ് സാധാരണയായി പനിക്കൂർക്ക വളർത്തിയെടുക്കുന്നത്. ​ഗ്രോ ബാ​ഗിലോ നേരിട്ട് മണ്ണിലോ വളർത്താം. 

Image credits: google

സൂര്യപ്രകാശം

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. അതുപോലെ നീർവാർച്ചയുള്ള മണ്ണായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. 

Image credits: google

വെള്ളം

വേനൽക്കാലത്ത് മറക്കാതെ നനച്ചുകൊടുക്കണം. ഈരണ്ടു ദിവസം കൂടുമ്പോഴെങ്കിലും നനയ്ക്കാൻ മറക്കരുത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വേര് ചീയാതെ നോക്കണം. 

 

Image credits: google

കീടബാധ

കീടബാധ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.

Image credits: google

സ്വഭാവം അറിഞ്ഞുവേണം പരിചരണം, ഇൻഡോർ പ്ലാന്റുകൾ ഉഷാറായി വളരാൻ

വാനിലയുടെ രുചിയുള്ള നീല ജാവ വാഴപ്പഴം

വീട്ടിലോ ഓഫീസിലോ ആവട്ടെ, ബാംബൂ പ്ലാന്റ് വച്ചാൽ ​ഗുണങ്ങളുണ്ട്

അടുക്കളത്തോട്ടം നന്നാവുന്നില്ലേ? ഇവ കൂടി ശ്രദ്ധിച്ചുനോക്കൂ