Malayalam

പൈനാപ്പിള്‍ കൃഷി

സമുദ്രനിരപ്പില്‍ നിന്നും 1,500 മീറ്റര്‍ ഉയരത്തില്‍ വരെ പൈനാപ്പിള്‍ കൃഷി ചെയ്യാം. 15-30 c ആണ് അനുയോജ്യം. നല്ല വിളവിന് സൂര്യപ്രകാശം അത്യാവശ്യമാണ്.

Malayalam

കുഴികൾ

മഴ കിട്ടുന്നതിന് മുമ്പ് ഏകദേശം 90 സെന്റീമീറ്റർ നീളത്തിലും വീതിയിലും 45 സെന്റീമീറ്റർ ആഴത്തിലും കുഴികൾ എടുത്ത് നടാനായി തയ്യാറാക്കണം.

Image credits: Getty
Malayalam

തൈകൾ

വലുപ്പമനുസരിച്ച് വലുതും ഇടത്തരവും ചെറുതുമായ തൈകൾ തിരഞ്ഞെടുത്ത്, ഒന്നുരണ്ട് ദിവസം തണലിൽ വെച്ച് പാകപ്പെടുത്തിയ ശേഷം നടുന്നത് നല്ലതാണ്.

Image credits: Getty
Malayalam

തനിവിള

തനിവിളയായി കൃഷി ചെയ്യുമ്പോൾ 30 x 45 x 90 സെന്റീമീറ്റർ അകലത്തിൽ നടുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഇടവിള

റബ്ബർ, തെങ്ങ് തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യുമ്പോൾ 30 x 45 x 150 സെന്റീമീറ്റർ അകലത്തിൽ നടാം.

Image credits: Getty
Malayalam

വളം

കാലിവളം, ചാണകം, കോഴിവളം എന്നിവ കുഴികളിൽ മണ്ണുമായി കൂട്ടിച്ചേർത്ത് നൽകണം. മണ്ണ് പരിശോധന നടത്തിയ ശേഷം യൂറിയ, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങൾ നൽകാം.

Image credits: Getty
Malayalam

വേപ്പിൻ പിണ്ണാക്ക്

ചെടിക്ക് 2 കിലോയോളം വേപ്പിൻ പിണ്ണാക്ക് നൽകുന്നത് വിളവ് കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

വെള്ളം

മഴ കുറവുള്ള സ്ഥലങ്ങളിൽ ചാലുകൾ നിർമ്മിച്ച ശേഷം ആവശ്യത്തിന് വെള്ളം നൽകണം. തോട്ടം കളകളില്ലാതെ വൃത്തിയായി സൂക്ഷിക്കണം.

Image credits: Getty

തുമ്പയിലെ സൂര്യകാന്തിപ്പാടം

വെണ്ട കൃഷി ലാഭകരമാണ്, എന്തൊക്കെ ശ്രദ്ധിക്കാം

ഉള്ളി കൃഷി വീട്ടിലും

കാപ്സിക്കം വീട്ടിൽ വിളയിക്കാം, ഇതാ ഇങ്ങനെ