Malayalam

നടുറോഡിലെ സ്വർണക്കൊള്ള, ഇന്നോവ ടീമിനെ കുടുക്കി സ്വകാര്യ ബസ്

തൃശൂർ കുതിരാനിൽ പട്ടാപ്പകൽ നടന്ന സ്വർണ കൊള്ളയുടെ ദൃശ്യങ്ങൾ  പുറത്ത്

Malayalam

സംഭവം പട്ടാപ്പകൽ

സംഭവം രാവിലെ പതിനൊന്ന് മണിയോടെ തൃശൂര്‍ കുതിരാന്‍ പാതയില്‍ കല്ലിടുക്കില്‍. ഇരയായത് അരുണ്‍ സണ്ണിയെന്ന സ്വർണവ്യാപാരിയും സുഹൃത്ത് റോജി തോമസും

Image credits: our own
Malayalam

സിനിമ സ്റ്റൈൽകവർച്ച

സിനിമ സ്റ്റൈലിലായിരുന്നു സ്വർണ മോഷണം. സ്വർണ വ്യാപാരിയുടെ കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി രണ്ടരക്കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. 

Image credits: our own
Malayalam

സ്വകാര്യ ബസിൻ്റെ ക്യാമറയിൽ ദൃശ്യങ്ങൾ

മൂന്നു കാറുകളിൽ വന്ന കവർച്ച സംഘം സ്വർണം തട്ടുന്നതിൻ്റെ ലൈവ് ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന്. സ്വകാര്യ ബസിൻ്റെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. 

Image credits: our own
Malayalam

കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക്

കവർച്ച  കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായി എത്തിയപ്പോൾ

Image credits: our own
Malayalam

വില്ലന്മാർ ഇന്നോവയിൽ

അരുണിന്‍റെ കാറിന് മുന്നിൽ ഒരു ഇന്നോവ കാർ വട്ടം നിർത്തി. രണ്ടാമത്തെ ഇന്നോവ മറ്റൊരു വശത്തിട്ട് ബ്ലോക്ക് ചെയ്തു. മൂന്നാമത്തെ വാഹനം കാറിന്‍റെ പിന്നിലും നിർത്തി. 

Image credits: our own
Malayalam

കാറിലേക്ക് ഇരച്ചു കയറി

ചാടിയിറങ്ങിയവര്‍ അരുണിന്‍റെ കാറിലേക്ക് ഇരച്ചു കയറുന്നത് ദൃശ്യങ്ങളിൽ. അരുണിനെയും റോജിയേയും കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി മറ്റു വാഹനങ്ങളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി.

Image credits: our own
Malayalam

ഹൈവേ വിട്ട് മറ്റു വഴികളിൽ

വാഹനങ്ങള്‍ ഹൈവേ വിട്ട് മറ്റു വഴികളിലേക്ക് കയറുന്നതിനിടെ സംഘം ഇരുവരെയും മര്‍ദ്ദിച്ച് സ്വര്‍ണം എവിടെയെന്ന് ചോദിച്ചറിഞ്ഞു. 

Image credits: our own
Malayalam

വഴിയിൽ ഇറക്കി

സ്വര്‍ണം കിട്ടിയതിന് പിന്നാലെ റോജിയെ പുത്തൂരിലിറക്കി. അരുണിനെ പാലിയേക്കര ടോളിന് സമീപത്തും ഇറക്കി. 

Image credits: our own
Malayalam

പിന്നിൽ പത്തംഗ സംഘം

അരുണ്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ പ്രത്യേക അന്വേഷണ സംഘം രംഗത്തിറങ്ങി. പത്തംഗ കവർച്ച സംഘത്തെ പൊലീസ് തിരയുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ

Image credits: our own
Malayalam

സംസാരം ആലപ്പുഴ സ്ലാങ്ങിൽ

അക്രമികള്‍ മുഖം മൂടി ധരിച്ചവരായിരുന്നു. ആലപ്പുഴ സ്ലാങ്ങിലാണ് സംസാരിച്ചതെന്ന് അരുണിന്‍റെ മൊഴി. 

Image credits: our own

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

പത്തിൽ ഒമ്പതുപേർക്കും കാറോടിക്കാൻ അറിയില്ല!പതിവാണീ തെറ്റുകൾ