auto blog

ജീപ്പാ ജീപ്പ്!

ലൈറ്റ് ജീപ്പ് 10 (LJ10) എന്ന് വിളിക്കപ്പെടുന്ന കാറുകളുടെ പിൻഗാമിയാണ് സുസുക്കി ജിംനി.  1970 ഏപ്രിലില്‍ ജപ്പാനീസ് നിരത്തുകളില്‍ ജിംനി ആദ്യം പ്രത്യക്ഷപ്പെട്ടു.

Image credits: Maruti Suzuki

ജനുസ് വേറെയാ!

പത്തുംപതിനഞ്ചുമല്ല, 50 വര്‍ഷത്തെ പാരമ്പര്യം. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.  2018ല്‍ അടിമുടി മാറ്റങ്ങളോടെ നാലാം തലമുറ

Image credits: Maruti Suzuki

ജിപ്‍സിയുടെ മൂലരൂപം!

ജാപ്പാനിലെ ജിംനിയുടെ രണ്ടാം തലമുറയെ അഴിച്ചുപണിത് ജിപ്‌സി എന്ന പേരിട്ട് മാരുതി ഇന്ത്യയിലെത്തിച്ചത് 1985ല്‍.  മൂന്നുപതിറ്റാണ്ടോളം 'അനിയൻ ജിപ്‍സി' ഇന്ത്യ ഭരിച്ചു. 2019ല്‍ അരങ്ങൊഴിഞ്ഞു

Image credits: Maruti Suzuki

ഓഫ്-റോഡിംഗില്‍ മിടുമിടുക്കൻ!

660സിസി ഇരട്ട ടർബോ എഞ്ചിനോടുകൂടിയ ജിംനിയുടെ നാലാം തലമുറ മോഡൽ ജപ്പാനിൽ മാത്രം ലഭ്യമാണ്. മെഴ്‌സിഡസ്-ബെൻസ് ജി-ക്ലാസ് പോലുള്ളവയോട് പോലും മത്സരിക്കാൻ കരുത്തുള്ള ഓഫ്-റോഡ് മെഷീനാണിവൻ

Image credits: Maruti Suzuki

ആദ്യവിപണി ഇന്ത്യ!

അഞ്ച് ഡോര്‍ ജിംനി 2023 ജൂൺ 7ന് ഇന്ത്യയിലെത്തും. അഞ്ച് വാതിലുകളുള്ള ജിംനി ലഭിക്കുന്ന ലോകത്തിലെ ആദ്യ വിപണിയാണ് ഇന്ത്യ.  ഇന്ത്യയില്‍ പിറക്കുന്ന ജിംനി പല രാജ്യങ്ങളിലേക്കും കപ്പലേറും.
 

Image credits: Maruti Suzuki

പെട്രോളൊഴുകും ഹൃദയം!

കെ 15 ബി പെട്രോൾ എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിൻ 105bhp കരുത്തും 134.2Nm ടോർക്കും സൃഷ്‍ടിക്കും. 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകള്‍ 

Image credits: Maruti Suzuki

4X4 ഓണ്‍ലി!

അഞ്ച് ഡോർ മാരുതി ജിംനി 4X4 വേരിയന്‍റില്‍ മാത്രമേ ഇന്ത്യയില്‍ എത്തൂ. കുറഞ്ഞ വിലയുള്ള 2WD ഡ്രൈവ് വേരിയന്‍റ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കില്ല

Image credits: Maruti Suzuki
Find Next One